നാഗ കാളി...
നാഗ കാളി.... ഇരുപത് വർഷം മുമ്പൊരു മീനമാസത്തിലെ രാവിന്റെ ഇരുണ്ട യാമത്തിൽ അന്തരീക്ഷത്തിനൊരു ഘോരഭാവം വന്ന് ചേർന്നിരിക്കുന്നു. ചെണ്ട വാദ്യങ്ങളാൽ ശബ്ദമുഖരിതമായ അന്തരീക്ഷം പ്രകമ്പനം കൊള്ളുമ്പോൾ എങ്ങും പടർന്ന അന്തകാരത്തെ കീറി മുറിച്ചു കൊണ്ട് ചൂട്ടുകളും എരിയുന്ന ചിരാതുകളും കുത്തുവിളക്കുകളും പകരുന്ന മഞ്ഞ വെളിച്ചങ്ങൾ. മൈതാന മധ്യേ ആ സമയമാടുന്ന നാഗ കാളി തിറ. ചൂട്ടുകളുടെ മഞ്ഞ വെളിച്ചത്തിൽ ചുവന്നു ജ്വലിയ്ക്കുന്ന മുഖവുമായി നാഗകാളി. തിറയാട്ടക്കാരന്റെ കൈകളിലൊന്നിൽ പിടിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ചലനങ്ങൾക്കനുസരിച്ചു ചെറുതായി കൈയും മെയ്യുമിളക്കുന്ന ഞാനും. തിറയാട്ടക്കാരൻ പെട്ടെന്ന് ചുവടുകൾ മാറ്റുമ്പോൾ അദ്ദേഹത്തിന് അനുസരിച്ചു നീങ്ങേണ്ടത് കൊണ്ട് തിറ പഠിച്ചിട്ടില്ലാത്ത എന്നിലേക്കും ആ ചുവടുകളുടെ പ്രതിഫലനം നിറഞ്ഞു അറിയാതെ മറ്റൊരു ചുവടായി മാറുന്നു… ചെണ്ടമേളങ്ങൾ അന്തരീക്ഷമാകെ പ്രകമ്പനങ്ങളുയർത്തി മുറുകുമ്പോൾ നാഗദേവത പരകായ പ്രവേശം ചെയ്ത തിറയാട്ടക്കാരൻ അതായത് നാഗ കാളി എന്ന നാഗദേവത അതിശക്തമായി കറങ്ങിക്കൊണ്ട് അംഗോപാംഗ വിക്ഷേപങ്ങളുയർത്തുകയും ചടുലമായ താളത്തോടെ ചുവടുകൾ ശക്തിയായി വയ്ക്കുമ്പോഴുമൊക്കെ അതിനനുസൃതമായ് എന...